മിനിക്കഥ 
പക്ഷം 
വെളുത്ത പക്ഷമോ, കറുത്ത പക്ഷമോ അല്ല. നെഞ്ചിലും, തലയിലും ഒരുതരം ചുവന്ന പാടുകള്‍ജന്മനാ ഉണ്ടായിരുന്നതു കൊണ്ടാണ് കോമന് ചോപ്പന്‍ കോമന്‍ എന്ന വിളിപ്പേരുണ്ടായത്.
പ്രദേശത്ത് ചുവപ്പ് കൊടി പാറുന്നേടത്തൊക്കെ മുഷ്ടി ചുരുട്ടാന്‍ കോമനുണ്ടാവാറുണ്ട് എന്നത് മറ്റൊരു സത്യം. പക്ഷെ ചിലരൊക്കെ വിചാരിക്കുന്നത് ചോപ്പന്‍ കോമന്‍ എന്ന് വിളിക്കുന്നത് അത്കൊണ്ടാണെന്നാണ്. 
ചോപ്പന്റെ മാതാപിതാക്കളും, അമ്മാവന്മാരുമൊക്കെ പണ്ടേ വയല്‍പ്പടയില്‍ അണികളായിരുന്നു എന്ന ചരിത്രം നാട്ടുകാര്‍ക്കൊക്കെ നന്നായറിയാം.
തെരഞ്ഞെടുപ്പു കാലം വന്നപ്പോള്‍ കോമന് വിശ്രമമില്ലാതായി. ആ കാലത്താണ് കോമന്‍ ഉള്‍പ്പോരുകളെ കുറിച്ചും, ആശയസംഘട്ടനങ്ങളെ കുറിച്ചും പഠിച്ചുതുടങ്ങിയത്, ഇടതുവശവും, വലതുവശവും വീട് വീടാന്തരം, കയറിയിറങ്ങി വോട്ട് പിടിക്കുന്നതിനിടയില്‍ വലതുവശത്തു കൂട്ടം കൂടിനിന്നവര്‍ കോമനെ പക്ഷ വിചാരണയക്ക് വിധേയനാക്കി. കോമന്‍ തലയുര്‍ത്തി നെഞ്ച് വിരിച്ച് സമര്‍ത്ഥിച്ചു.
"അംഗത്വമുള്ള നൂനപക്ഷത്തിലല്ല ഞാന്‍ അംഗത്വമില്ലാത്ത ഭൂരിപക്ഷത്താണ്." 
വലതു വശം കൂടി നിന്നവര്‍ പരിഹാസചിരി മുഴക്കാന്‍ തുടങ്ങിയപ്പോള്‍ കോമന്‍ തുടര്‍ന്നു
"എന്ന് കരുതി ആരും സന്തോഷിക്കേണ്ടതില്ല;
"നെഞ്ചില്‍ നിന്നും ചോരയൊഴുക്കി-
ചെന്തീക്കനലായ് മാറുംഞാന്‍."
(അവസാന രണ്ടുവരികള്‍ക്ക് പി. ഭാസ്കരനോട് കടപ്പാട്.) 
എന്റെ കഥകളിലേക്കു സ്വാഗതം-- ഗിരീഷ്കുമാര്‍ കുനിയില്‍
Friday, January 30, 2009
Subscribe to:
Post Comments (Atom)
 
No comments:
Post a Comment