കഥ
ശാലിനിയെന്നും, സാറാമ്മയെന്നും,ഷാഹിദയെന്നുമൊക്കെ അവളുടെ പേരുതന്നെ പാട്ടവിളക്കിന്
മുന്നിലിരുന്ന് പഠിച്ച് പരീക്ഷയ്ക്ക് മുന്നിലെത്തിയപ്പോള്‍ സമ്മാനം കിട്ടിയത് വീട് നിറച്ചും
വെളിച്ചമായിരുന്നു. ഈയിടെ അവളെത്തന്നെ തേടിക്കൊണ്ടിരിക്കുന്ന അവനെ നമുക്കൊക്കെ
അറിയാം. സഹദേവനെന്നും, സാമുവലെന്നും, ഷാജഹാനെന്നുമൊക്കെ അവന്റെ പേരുതന്നെ.
ഒടുവില്‍ ഇന്നലെ രാവിലെ അവളവന്റെ പ്രണയവലയില്‍ വീണു. ഉച്ചയ്ക്കാണെന്ന് തോന്നുന്നു ആ
വില പിടിച്ച പ്രണയസമ്മാനം അവള്‍ക്ക് നല്‍കിയത് ആ സമ്മാനം ഗംഭീരം തന്നെ അത് ഉള്ളം
കൈയീല്‍ വച്ചുകൊണ്ട് അവന്‍ അവന്റെ കൊട്ടാരത്തിലും അവള്‍ അവളുടെ കുടിലിലും
പാതിരയോളം പരസ്പരം കണ്ടുകൊണ്ടും ചിരിച്ചുകൊണ്ടും, ശൃംഗരിച്ചുകൊണ്ടുമൊക്കെ ഇരുന്നതാണ്.
പുലര്‍ന്നപ്പോഴേക്കും അവള്‍ ഉടുതുണി ഉരിഞ്ഞെറിഞ്ഞ് നമ്മുടെ ഉള്ളം കൈകളില്‍ വന്ന് നിറയുന്നത്
കണ്ടില്ലേ?. ഇനി വൈകുന്നതിന് മുമ്പ് ആത്മഹത്യക്കു ശേഷം പേരും മാറി അവളിതുവഴി വരും
ഗിരീഷ്കുമാര്‍ കുനിയില്‍
ENTE KADHAKAL
എന്റെ കഥകളിലേക്കു സ്വാഗതം-- ഗിരീഷ്കുമാര്‍ കുനിയില്‍
Monday, April 20, 2009
Tuesday, March 24, 2009
വാടകത്തോണി തുഴഞ്ഞ്, തുഴഞ്ഞ്
വാടകത്തോണി തുഴഞ്ഞ്, തുഴഞ്ഞ്
ഒരത്യാവശ്യം വന്നപ്പോഴാണ് ഞാനും മറ്റുപലരെപ്പോലെ അയാളുടെ മുറ്റത്തെത്തിയതും, കാര്യം ബോധിപ്പിച്ചതുമൊക്കെ. തികഞ്ഞ ദൈവവിശ്വാസി, പൂത്ത പണക്കെട്ടുകളുടെ ഉടമ ഈ നാട്ടിലെ പണക്കാരില്‍ പ്രമുഖന്‍. ലോണെടുത്തും, കടം വാങ്ങിയും വീട് വക്കുന്ന സാധാരണക്കാര്‍ക്കൊക്കെ ഒടുവില്‍ കടമടച്ചു തീര്‍ക്കാനും, ജപ്തിഒഴിവാക്കിക്കിട്ടാനും ഈ മാന്യദേഹം സഹായിക്കാറുണ്ട്. പക്ഷെ ഇത്തരം വീടുകള്‍ പലതും ഇയാളുടെ വീടായിമാറുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ പാവങ്ങളെ സഹായിച്ച് സഹായിച്ചാണത്രെ ഇയാള്‍ പണക്കാരനായത്. സ്ത്രീകള്‍ ചെന്ന് സങ്കടം പറഞ്ഞാല്‍ ഇയാള്‍ ചില നിബന്ധനയോടെ ചെറിയ വിട്ടുവീഴ്ചകളൊക്കെ ചെയ്യാറുണ്ടെന്നും കേട്ടിട്ടുണ്ട്. എനിക്കയാളെ പരിചയപ്പെടുത്തിയത് ഈയിടെ കുടുംബത്തോടെ ആത്മഹത്യ ചെയ്ത സുഹൃത്തായിരുന്നു.
എന്തായാലും എന്റെ അത്യാവശ്യത്തെക്കുറിച്ചൊന്നും അയാള്‍ തിരക്കിയില്ല.
"എത്ര ചിലവ് വരും?" അയാള്‍
"ഒരു പത്തായിരത്തോളം" ഞാന്‍
അയാള്‍ പണപ്പെട്ടി തുറന്ന് ആയിരത്തിന്റെ പത്തു നോട്ടുകളെടുത്തു.എന്നില്‍ നിന്നും ആശ്വാസത്തിന്റെ ദീര്‍ഘനിശ്വാസം പുറത്തുചാടി. അയാള്‍ അതിലൊരു നോട്ടെടുത്ത് നടുമടക്കി പിന്നെയും അങ്ങോട്ടുമിങ്ങോട്ടും മടക്കി മനോഹരമായൊരു തോണിയുണ്ടാക്കി മേശപ്പുറത്ത് വച്ചു. പിന്നീട് മറ്റൊരു നോടെടുത്ത് മടക്കാന്‍ തുടങ്ങി. എന്റെ ക്ഷമ നശിക്കുമെന്ന് തോന്നി. രണ്ടുവര്‍ഷം മുമ്പ് ബാങ്കില്‍ ആധാരക്കെട്ടുകളുമായി കയറിയിറങ്ങിയ ഓര്‍മ്മകളിലേക്ക് തിരിഞ്ഞ് സമാധാനിക്കാന്‍ ശ്രമിച്ചു.
അല്പനേരം കൊണ്ടയാള്‍ പത്തു തോണികള്‍ ഉണ്ടാക്കി നിരത്തിവച്ചു.
"ങ്ഹാ...... എടുത്തോളൂ..... തോണി ഒന്നിന് നൂറാ വാടക,"
കൂട്ടിയും, പെരുക്കിയും നോക്കാന്‍ എനിക്ക് സമയമില്ലാത്തതിനാല്‍ തോണികള്‍ കൂട്ടിക്കെട്ടി ഞാന്‍ നടന്നു. പിന്നില്‍ നിന്നയാള്‍ വിളിച്ചു പറയുന്നതു കേട്ടു
"വാടക വൈകിക്കണ്ട... ആളുവരും".
ആളുവന്നു, പിന്നെയും വന്നു ഒടുവിലയാളു തന്നെ വന്നപ്പോള്‍ ഞാനപ്പുറത്തൊളിച്ചിരുന്നു. കുട്ടികള്‍ സ്ക്കുളിലായതു കൊണ്ട് ഭാര്യ സൌമിനി ഉമ്മറത്തേക്ക്ചെന്നു അയാള്‍ ചോദിച്ചതും പറഞ്ഞതുമൊന്നും ഞാന്‍ കേട്ടിരുന്നില്ല. അയാള്‍ തിരിച്ചുപോയി. സൌമിനിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. അവള്‍ പറഞ്ഞു.
"വാക്കുകള്‍ സഹിക്കാം..., ദുഷ്ടന്റെ നോട്ടം." അവള്‍ നിര്‍ത്തി എന്തോ ഓര്‍ത്തു. പിന്നീടപ്പുറത്തേക്ക് നടന്നു.
പിറ്റേന്ന് കാലത്തേ കുളിച്ച് ഉടുത്തൊരുങ്ങി ഇറങ്ങുന്നത് കണ്ടപ്പോള്‍ ഞാന്‍ചോദിച്ചു "നീയെങ്ങോട്ടാ...?"
അവള്‍ കണ്ണുകള്‍ക്കും, വാക്കുകള്‍ക്കും മൂര്‍ച്ചക്കൂട്ടി ക്കൊണ്ട് പറഞ്ഞു.
"ജപ്തിക്കാരെത്തും മുമ്പ് എന്തെങ്കിലും ചെയ്തല്ലേ പറ്റൂ"
അവള്‍ പൊട്ടുതൊട്ടു, കണ്ണാടി നോക്കി വാനിറ്റി ബേ ഗും തോളത്തിട്ട് ഇറങ്ങി നടന്നു. അന്നയാള്‍ വാടകക്കായ് ആളെ അയച്ചില്ല. അയാളും വന്നില്ല.
ഉച്ചയോടെ സൌമിനി വീട്ടിലെത്തി. അവളൊന്നും മിണ്ടിയില്ല. സാരികൊണ്ട് പുതച്ചാണ് അവള്‍ കയറി വന്നത്. അടുക്കളയില്‍ ചെന്നിരിക്കയാണ്. കുറേ നേരത്തെ ഇരിപ്പിന് ശേഷം കുളിമുറിയിലേക്ക് കയറിപ്പോക്കുന്നത് കണ്ടു. കുളികഴിഞ്ഞ് മുടി മുകളിലേക്ക് ചുരൂട്ടിക്കെട്ടി കുളിമുറിയില്‍ നിന്നിറങ്ങി വന്ന് വടക്കേമുറ്റത്തെ അഴയില്‍ സാരിയും, ബ്ലൌസും, അടിവസ്ത്രവുമടക്കം ഉണങ്ങാനിടുന്നത് കണ്ടപ്പോള്‍ എന്നില്‍ അറപ്പും, വെറുപ്പും കലര്‍ന്ന വികാരം ഉറഞ്ഞുകൊണ്ടിരുന്നു.
ഇനി ദിവസവും അവള്‍ക്ക് രണ്ടു തവണ കുളിക്കേണ്ടിവന്നേക്കാം, എന്റെ മനസ്സ് അസ്വസ്ഥമായിക്കൊണ്ടിരുന്നു. കുട്ടികള്‍ സ്കൂള്‍ബാഗുകള്‍ മേശമേലിട്ട് അടുക്കളയിലേക്കോടിച്ചെന്നു. പതിവ് സ്നേഹപ്രകടനങ്ങളുടെ അഭാവം അവരില്‍ ആശങ്കയുണ്ടാക്കിക്കാണും. അവര്‍ ഉമ്മറത്ത് വന്ന് എന്നെത്തന്നെ നോക്കിനിന്ന് വീണ്ടും അടുക്കളയിലേക്ക് നടന്നു.
ലക് ഷ്യമില്ലാത്ത ഒരു യാത്രയെക്കുറിച്ചാണ് ഞാനപ്പോള്‍ ചിന്തിച്ചിരുന്നത് ഇടയക്ക് കൂട്ട ആത്മഹത്യ തിരഞ്ഞെടുത്ത സുഹൃത്തിനെക്കുറിച്ചും ഓര്‍ക്കാതിരുന്നില്ല.
പടിയിറങ്ങി കവലയിലേക്കുള്ള തിരിവിലെത്തിയപ്പോള്‍ പെട്ടെന്നൊരു പട്ടി . മുന്തിയ ഇനമാണ് അത് തിരിവ് തിരിഞ്ഞ് കുരച്ചുകൊണ്ടോടിവന്നു അതിന്റെ കഴുത്തിലെ വെടത്തില്‍നിന്നും ഒരു കയര്‍ നീണ്ടുകിടക്കുന്നു ഞാന്‍ വല്ലാതെ ഭയന്നുപോയി. ഏതോപണക്കാരന്റെ കൂട്ടില്‍ നിന്നും തല്‍ക്കാലമോചനം നേടിയതാവുമെന്നചിന്തക്കിടയിലൂടെ കണ്‍മുന്നില്‍ അരോഗദൃഢഗാത്രനായ ഒരാള്‍ ഓടുന്നു.
ആ പട്ടി ഓടിപ്പോയദിശയിലേക്ക്. കവലയില്‍ നിന്നും ആളുകള്‍ കൂട്ടംകൂട്ടമായി നടന്നും, ഓടിയും അയള്‍ക്കു പിന്നാലെ. ഞാനും ആ ഒഴുക്കില്‍ പെട്ടുപോയി. പട്ടി എന്റെ മുറ്റത്തേക്ക് നേരെ അകത്ത്കയറി അടുക്കളവഴി വടക്കേ മുറ്റത്തേക്ക്, കുരച്ച്, കുരച്ച് ഉണങ്ങാനിട്ട സാരിക്കു ചുറ്റും ഒരു വട്ടം, പിന്നെ നേരെ കുളിമുറിക്കരികിലേക്ക് ചാടിക്കുരച്ച് മണത്ത്, മണത്ത് വീണ്ടും അടുക്കളയിലേക്ക്.
അകത്ത്നിന്ന് എന്റെ പൊന്നോമനകളുടെ ഭയന്നുവിറച്ച ആര്‍പ്പുവിളി. വിറച്ച് വിളറിനില്‍ക്കുന്ന സൌമിനിയുടെ കൈത്തണ്ടയില്‍ കടിച്ചു പിടിച്ചു കൊണ്ട് പട്ടി മുരളുന്നു. പട്ടിക്കു പിന്നാലെ ഓടിവന്ന ആജാനുബഹു എന്നെ തട്ടിമാറ്റിക്കൊണ്ട് സൌമിനിയുടെ അടുത്തേക്ക് എന്റെ പ്രിയപ്പെട്ടവളായിരുന്നവള്‍ തളര്‍ന്നു വീഴുംപോലെ എനിക്ക് തോന്നി ഞാനവളെ ഒന്ന് താങ്ങാനായി ഓടിച്ചെല്ലുമ്പോഴേക്കും അവളെന്റെ കാലില്‍ വീണു കെട്ടിപ്പിടിച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകി ഭ്രാന്തമായി എന്തോക്കെയോ പുലമ്പിക്കരഞ്ഞു, അല്പം മുമ്പ് ശൂന്യമായിപ്പോയ എന്റെ മനസ്സില്‍ സൌമിനി നിറയാന്‍ തുടങ്ങി.
ഗിരീഷ്കുമാര്‍ കുനിയില്‍
Friday, February 13, 2009
മഴ ചാഞ്ഞ വഴി തേടുമ്പോള്‍
കഥ
മഴ ചാഞ്ഞ വഴി തേടുമ്പോള്‍
വളരെ വിചിത്രമായിരുന്നു ആ സ്വപ്നം. ദേവകിയമ്മയുടെ കോഴി നീട്ടി കൂവിയപ്പോഴാണ് ഉണര്‍ന്നു പോയത്.
രണ്ടാഴ്ച മുമ്പാണ് സുഗതിയെ പെണ്ണ് കാണാന്‍ പോയത്. ജാതകം
പൊരുത്തമാണെന്ന് വല്യമ്മാവന്‍ പറഞ്ഞപ്പോള്‍ ഇഷ്ടങ്ങളോട് കൂടുതല്‍
അടുക്കാന്‍ തോന്നി. അന്ന് ഫോണ്‍ ചെയ്തു. പിന്നീടൊരാഴ്ചക്കുള്ളില്‍
രണ്ട് തവണ കൂടി ഫോണ്‍ ചെയ്തു. കാണാന്‍ കൊതിയേറിയ
ദിവസമാണിന്ന്. അവള്‍ പഠിക്കുന്ന കോളേജിനടുത്തുള്ള കൂള്‍ ബാറില്‍
കൂട്ടുകാരികളോടൊപ്പം അവള്‍ എത്താമെന്നേറ്റിട്ടുണ്ട്. അത് കൊണ്ട്
തന്നെ ഇന്നലെ രാത്രി ദേവരാജന്‍ എത്തുന്നതിന്മുമ്പും അവന്‍
പോയശേഷവും സുഗതിയെ ഓമനിക്കുകയായിരുന്നു മനസ്സ്. ആ ഞാനാണ്
ഒരുറക്കത്തിനിടക്ക് അച്ഛനും, അച്ഛന്റെ അച്ഛനുമൊക്കെ ആയിത്തീര്‍ന്നത്.
സ്വപ്നമായിരുന്നെങ്കിലും മുന്‍പ് കണ്ടിട്ടുള്ള പോലൊന്നുമല്ല. വളരെ
വ്യക്തമായൊരു ചിത്രം തന്നെയായിരുന്നു അത്. ജനല്‍പ്പാളി തള്ളി തുറന്ന്
കൈകാലുകളൊക്കെ ഒരിക്കല്‍ കൂടി പരിശോധിച്ചു നോക്കി.
രാത്രി പതിനൊന്നര വരെ ദേവരാജനുമായി സംസാരിച്ച വിഷയം കുടി
വെള്ളക്ഷാമത്തെകുറിച്ചായിരുന്നു. അടുത്തയാഴ്ച നടക്കാനുള്ള കളക്ടറേറ്റ്
മാര്‍ച്ചിനെ കുറിച്ചും, പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന
ശക്തമായ പ്രതിരോധത്തെകുറിച്ചുമൊക്കെ ചര്‍ച്ച ചെയ്തിരുന്നു. അമ്മ
ഇടയ്ക്കൊന്ന് വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട് ദേവരാജനെ വെറുപ്പോടെ
നോക്കി തിരിച്ചു നടന്നു. അമ്മയുടെ വിചാരം അവനാണെന്നെ
സമരരംഗത്തേക്കൊക്കെ നയിക്കുന്നതെന്നാണ്, സംസാരിച്ച്, സംസാരിച്ച്
പ്ലാച്ചിമടയും, മയിലമ്മയും, കോളയും, ബുഷും, സദ്ദാമും, ലാദനും
കഴിഞ്ഞ് ഒബാമയിലെത്തിയപ്പോഴാണ് മുംബൈ ഭീകരാക്രമണവും,
പാകിസ്ഥാനുമൊക്കെ കയറിവന്നത് ഇടക്ക് പാര്‍ട്ടിക്കുള്ളിലെ
ആശയസംഘട്ടനത്തിലേക്കൊക്കെ വഴിമാറിയെങ്കിലും ചുറ്റിത്തിരിഞ്ഞ്
ഇറാന്റെ ആണവനയവും, ബുഷിനെതിരെ ചെരുപ്പേറും ഒന്നിനോടൊന്ന്
കൊളുത്തി, കൊളുത്തി വന്നതാണ്. ഉറങ്ങാന്‍ നേരം സുഗതി ഒരിക്കല്‍
കൂടി പുഞ്ചിരിയായി വന്നിരുന്നു.
പിന്നീട് ഉമ്മറത്തെ ചാരുകസേരയില്‍ അച്ഛനെ പ്പോലെ നീണ്ടു
നിവര്‍ന്നങ്ങനെ കിടക്കുകയാണ് ഞാന്‍. മെലിഞ്ഞ ശരീരം, മുഖത്ത് നര
ബാധിച്ച കുറ്റിരോമങ്ങള്‍ നന്നേ കിഴവനായിരിക്കുന്നു. അകത്ത്
സുഗതിയുടെ ഞരക്കം അവള്‍ രോഗശയ്യയിലാണ്. പക്ഷെ അവള്‍ക്ക്
പ്രായാധിക്യം ബാധിച്ചിട്ടില്ല. വേറേയും കുറെപ്പേരുണ്ട്. ഒന്ന് മകനാണ്
അവന് എന്റെ ഛായയുണ്ട്. അവന്‍ ഡോക്ടറാണ്. അവനോടൊപ്പം
പരിശീലനം നടത്തുന്ന മറ്റു ചില സുഹ്യത്തുക്കളുമാണ് കൂടെ.
അവരോരോരുത്തരും മാറി മാറി സുഗതിയെ പരിശോധിക്കാന്‍
തുടങ്ങിയിട്ട് നേരമേറെയായി. രോഗമെന്താണെന്നാര്‍ക്കും പിടികിട്ടിയില്ല.
ഇരുന്നിടത്ത് നിന്ന് കണ്ണെത്തുന്ന ആകാശച്ചെരുവൊക്കെ കാര്‍മേഘം
നിറഞ്ഞിരിക്കുന്നു. ആകെ ഇരുണ്ട അന്തരീക്ഷം. ഇടയ്ക്ക് മിന്നലിന്റെ
വെള്ളിരേഖകള്‍ ആകാശത്തിലൂടെ പുളയുന്നു. കര്‍ക്കിടം പകുതി
കഴിഞ്ഞിരിക്കുന്നു. എന്നിട്ടും മഴ കണ്ടില്ല. എത്ര ദിവസമായി ഇങ്ങനെ
മൂടിക്കെട്ടി വരുന്നു. ലോകത്തെന്തൊക്കെയോ നടക്കുന്നുണ്ട്. മഴ വെറും
ഓര്‍മ്മയാവുകയാണെന്ന് തോന്നുന്നു.
•യിറ്റ് മലര്‍ക്കെ തുറന്ന് മുറ്റത്തേക്കൊരു കാര്‍ ഒഴുകി വന്നു! മകളാണ്, അവളും രണ്ട് കുട്ടികളും അതില്‍ നിന്നറങ്ങി ഉമ്മറത്തേക്ക് തിരക്കിട്ട് വരുന്നുണ്ട്. അവള്‍ സു•തിയെപ്പോലെതന്നെ, കുട്ടികള്‍ മധുരമായി പുഞ്ചിരിക്കുന്നുണ്ട്. മകളുടെ മുഖത്ത് പരിഭ്രമമാണ്. അവള്‍ ചുണ്ടനക്കി.
"അച്ഛാ അമ്മക്കെന്തു പറ്റി?"
ഞാന്‍ മറുപടിതപ്പിക്കൊണ്ടിരുന്നു. അവള്‍ അകത്തേക്കോടി. ചെറിയ കുട്ടി എന്റെ മടിയില്‍ കയറിയിരുന്നു. ഞാനൊരുമ്മ കൊടുത്തപ്പോ അവന്‍ പറയ്യവാ,മുത്തശ്ശന്റെ താടി കുത്തുന്നു." ഞാന്‍ ചിരിച്ചു.
റോഡില്‍ ഒരു വലിയ വാഹനം വന്ന് നില്‍ക്കുന്നത് കണ്ടു. ഒരു ടാങ്കര്‍ ലോറി പോലെ തോന്നി. ടി. വിയിലും മറ്റും പരസ്യം കണുന്ന പ്രശസ്തമായ ഒരു പാനീയത്തിന്റെ പരസ്യ ചിത്രങ്ങള്‍ തന്നെയായിരുന്നു ആ വാഹനത്തിന്റെ പുറം ചട്ട മുഴുവനും. ഒരാള്‍ ഇറങ്ങി ആംഗ്യം കാണിക്കുന്നതനുസരിച്ച് വാഹനം മതലരികിലേക്ക് മെല്ലെ മെല്ലെ നീങ്ങി നിന്നു. ഒന്നു രണ്ട് പേര്‍ കൂടി വണ്ടിയില്‍ നിന്നിറങ്ങി എല്ലാവര്‍ക്കും ആ പനീയത്തിന്റെ ചിത്രത്തോടും പേരോടും കൂടിയ യൂനിഫോമുണ്ടായിരുന്നു. വാഹനത്തിന്റെ ഇരുവശങ്ങളിലുമായി കൊടിമരം പോലെ ലോഹനിര്‍മ്മിതമായ പൈപ്പോ, ദണ്ഡോ എന്തോ മൂന്ന് നലെണ്ണം അവര്‍ ഘടിപ്പിച്ചു അതിന്റെ അറ്റത്തായി തളിക പോലെ ഓരോ കുടകള്‍ നിവര്‍ന്ന് വന്നു. ഒരു മോട്ടോര്‍ പ്രവര്‍ത്തിക്കുന്ന ശബ്ദവും കേള്‍ക്കുന്നുണ്ട്. പരിസരത്തെ കുട്ടികളും ചെറുപ്പക്കാരും മാത്രമല്ല, ചില സ്ത്രീകളും വാഹനത്തിനടുത്തേക്ക് ചെല്ലുന്നത് കണ്ടു. ചെല്ലുന്നവര്‍ക്കൊക്കെ അതില്‍ നിന്നു ഒരാള്‍ കടും കളര്‍ പാനീയം നിറച്ച കുപ്പി എടുത്ത്കൊടുക്കുന്നുണ്ട്. പലരും അത് വാങ്ങി കുടിച്ചു കൊണ്ട് തിരികെ പോയ്ക്കൊണ്ടിരിക്കുന്നത് കണ്ടു. എന്റെ പേരകുട്ടികളില്‍ മൂത്തവന്‍ ഇറങ്ങി ഓടുന്നത് കണ്ടപ്പോള്‍ ചെറുതും പിന്നാലെ ഓടി. എനിക്കവരെ വിലക്കാനൊന്നും തോന്നിയില്ല. അല്പനേരം കഴിഞ്ഞ് അവര്‍ പാനീയത്തിന്റെ കുപ്പി വായില്‍ കമഴ്ത്തി കൊണ്ട് തിരിച്ചു വന്നു. ചെറിയവന്‍ പറഞ്ഞു. "മുത്തശ്ശാ, ഞങ്ങളെ വീട്ടിനടുത്തും വരാറുണ്ട് ഈ വണ്ടി." മൂത്തവന്‍ ഏറ്റു പിടിച്ചു. "ഇപ്പോ ഞങ്ങള് വരുമ്പോ ഇത് പോലത്തെ ഏഴ് വണ്ടികള്‍ കണ്ട്"ഇളയവന്‍ റോഡിലേക്ക് വിരല്‍ നീട്ടികൊണ്ട്, "ഏഴല്ല....ഏഴും ഒന്നും എട്ട്"ആ വാഹനത്തിലെ മോട്ടോറിന്റെ ശബ്ദം ക്രമാനുഗതമായി വര്‍ദ്ധിച്ചു വരുന്നതിനൊപ്പം.ആകാശത്ത് മഴക്കാറൊക്കെ അലിഞ്ഞലിഞ്ഞില്ലാതാവുന്ന പോലെ തോന്നി.
അകത്ത് സുഗതിയുടെ ഞരുക്കം കേള്‍ക്കുന്നുണ്ട്. അവള്‍ക്ക് ദാഹിക്കുന്നുണ്ടാവും, അപ്പോഴാണവള്‍ ഇങ്ങനെ ശബ്ദം പുറപ്പെടുവിക്കാറ്. ഞാന്‍ മകളോട് പറഞ്ഞു.:അമ്മക്ക് ദാഹിച്ചിട്ടാ.... സ്റ്റൌവിന് മുകളില്‍ ചുക്ക് വെള്ളമുണ്ട് എടുത്ത് കൊടുക്ക്"അവള്‍ അടുക്കളയിലേക്കോടി, ഞാനും പയെയ്യ എഴുന്നേറ്റു ചെന്നു. അവള്‍ അടുക്കളയിലെ ഒരോ പാത്രങ്ങളും തുറന്ന് നോക്കുകയാണ്"ഇവിടെ ഒരിറ്റു വെള്ളം പോലുമില്ലല്ലോ അച്ഛാ...."അവള്‍ പൈപ്പ് തുറന്ന് ഒരു വട്ട പാത്രം പിടിച്ചു. ടാപ്പില്‍ നിന്നും ഒന്നോ രണ്ടോ തുള്ളികള്‍ ഇറ്റു വീന്നു.
"നാശം" അവള്‍ ധൃതിപിടിച്ച് കിണറിനടുത്തേക്കോടി കിണറിലേക്ക് ബക്കറ്റിറങ്ങുന്ന കപ്പിയുടെ ശബ്ദം; പിന്നാലെ.. "അയ്യാ അച്ഛാ കിണറിലും ഒട്ടും വെള്ളമില്ലല്ലോ"കിണറിലും വെള്ളമില്ലേ...!ഏത് വേനലിലും വറ്റിയിട്ടില്ലാത്ത കിണറാ, ഇന്ന് കാലത്തും എത്ര വീട്ടുകാരാ ഇവിടുന്ന് വെള്ളം കോരിയത്! ഞാന്‍ കിണറിലേക്കെത്തി നോക്കി അടിത്തട്ടില്‍ പരല്‍ മീനുകള്‍ പിടക്കുന്നു. ആശ്ചര്യത്തോടെ മുഖമുയര്‍ത്തി മകളെ നോക്കി. അവളാകശത്തേക്ക് നോക്കികൊണ്ട് പറഞ്ഞു. "ഇപ്പോ പെയ്യുന്നമട്ടില്‍ തൂങ്ങിനിന്ന കാര്‍മേഘമൊക്കെ എവിടെ?"ശരിയാണ് മാനം പരമാവധി തെളിഞ്ഞു കഴിഞ്ഞു. എന്തൊരുവിചിത്രമായ പ്രതിഭാസം!മകള്‍ മതിലിനപ്പുറത്തെ വീട്ടിലേക്ക് തല നീട്ടുന്നുണ്ട്, വെള്ളം ചോദിക്കാനാവും. പക്ഷെ അവള്‍ ചോദിക്കുന്നതിന് മുമ്പ് അപ്പുറത്തെ അമ്മയുടെ ശബ്ദം. "മോളെ വെള്ളംണ്ടോ ത്തിരിട്ക്കാന്‍, പാത്രത്തില്‍ എട്ത്ത് വച്ച വെള്ളൊക്കെ വറ്റിക്കെടക്ക്ണൂ.., ദാഹിച്ചിട്ട് തൊണ്ട മുറിയ്ണപോലെ" - മതിലിനപ്പുറം മറ്റൊരു തലകൂടി പ്രത്യക്ഷപ്പെട്ടു. ദേവകിയമ്മയുടെ മരുമകനാണ് - അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു.
"ഈ വണ്ടിക്കെന്തോ പ്രത്യകതയുണ്ട്, കഴിഞ്ഞാഴ്ച കിഴക്കേടത്തും ഈ വണ്ടി വന്ന് നിന്നപ്പോഴാണ് കിണറുകളിലെ വെള്ളം മുഴുവന്‍ വറ്റിപ്പോയത്. ഇന്നിപ്പോഴിതാ അടുക്കളയിലും, കുളിമുറിയിലും നിറച്ചുവച്ച പാത്രങ്ങളിലെ വെള്ളം പോലും വറ്റിപോയിരിക്കുന്നു." അവന്‍ പറഞ്ഞതിലെ ശരിയെകുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് റോഡിലെ വാഹനത്തിനടുത്ത് ഭയങ്കര ബഹളം കേട്ടത്. നാട്ടുകാരായ കുറെ യുവാക്കളും, ഏതൊക്കെയോ സ്ത്രീകളും ചേര്‍ന്ന് വാഹനം തല്ലിതകര്‍ക്കുകയാണ്. അതിലെ ജോലിക്കാരേയും ആളുകള്‍ നന്നായി കൈകാര്യം ചെയ്യന്നുണ്ട്. യൂണിഫോമണിഞ്ഞ ഒരുത്തന്‍ മതില്ചാടി എന്റെ മുറ്റത്തെത്തി മൊബൈല്‍ ഫോണില്‍ ആരെയോവിളിക്കുന്നുണ്ട്. ഇടയ്ക്ക് സുഗതിയുടെ ഞരുക്കം ഒരു പ്രത്യേക ശബ്ദമായി മാറികൊണ്ടിരിക്കുന്നതായി തോന്നി. എവിടുന്നാ കുറച്ച് വെള്ളം കിട്ടുക, അവളുടെ സബ്ദം മാറി മാറി പെട്ടെന്ന് കോഴികൂവുന്ന പോലെയായി. അത് ദേവകിയമ്മയുടെ കോഴിയായിരുന്നെന്ന് ഉണര്‍ന്നപ്പോഴാല്ലേ മനസ്സിലായത്. എന്താവും ഈ സ്വപ്നത്തിന്റെ ശാസ്ത്രം? സുഗതിക്കെങ്ങാനും വല്ല അസുഖവും വന്ന് കിടപ്പിലായോ എന്തോ. മൊബൈലെടുത്ത് അവളുടെ വീട്ടിലെ നമ്പരമര്‍ത്തി ചെവിയോട് ചേര്‍ക്കുമ്പോ തോന്നി ഇത്ര നേരത്തെ വിളിക്കുമ്പോള്‍ അവരെന്ത് വിചാരിക്കും.?
മുറ്റത്ത് ഈര്‍ക്കിള്‍ ചൂല്‍ മണ്ണിലുരസുന്ന ശബ്ദം. ആരതിയാണ്, അടുത്ത് ചെന്ന് പതുക്കെ പറഞ്ഞു.
"നീ ഏട്ടനൊരു ഉപകാരം ചെയ്യണം."
"ഉം എന്താ ഇത്ര രാവിലെ?"
അവള്‍ തെല്ല് ഗൌരവം നടിച്ചു.
"നീയെന്റെ ഫോണില്‍ ഒരാളോടൊന്ന് സംസാരിക്കണം"
"ഓ നിക്ക്യറിയ ന്റെ ഏടത്യമ്മ്യാവാന്‍ പോണ ആളോടല്ലെ ? ഞങ്ങളിന്നലെ രാവിലെ ഫോണില്‍ കുറെ സംസാരിച്ചതാ, ഇന്നിനി ഞാന്‍ വിളിക്കില്ല" അവള്‍ ചിരിച്ച്കൊണ്ട് ഒഴിഞ്ഞ് മാറുകയാണ്.
"പ്ലീസ് മോളെ, ഏട്ടനൊരു ദു:സ്വപ്നം കണ്ട് പോയി അതോണ്ടാ, വെറുതെ ഒന്ന് വിളിച്ച് വിശേഷങ്ങള്‍ ചോദിച്ചാല്‍ മതി."ആരതിക്ക് ചിരിവന്നു.
"അയ്യ.... അമ്മേ.... ഈയേട്ടന്റെ കാര്യം." അവള്‍ ഉറക്കെ വിളിച്ചുകുവാനുള്ള ഭാവമാണ്.
"മിണ്ടല്ലടി ഞാന്‍ പറയുന്നതൊന്ന് കേള്‍ക്ക്."
"നിക്ക്യൊന്നും കേക്കണ്ട... ഞാനെല്ലാവരോടും പറയും."അവള്‍ ചിരിച്ചു കൊണ്ട് ഓടാന്‍ ശ്രമിക്കുകയാണ്. ചുവരരികില്‍ ചേര്‍ത്ത് ബലമായി അവളെ പിടിച്ചു വച്ചു മോബൈല്‍ ഫോണ്‍ അവളുടെ ചെവിയില്‍ ചേര്‍ത്ത് പിടിച്ചു കൊണ്ട് പറഞ്ഞു
"സംസാരിക്ക്, സംസാരിക്ക്"അവള്‍ സ്വമനസാലെ സംസാരിക്കാന്‍ തുടങ്ങി.
"ഹലോ... ആരാ.... സുഗതിചേച്ചീടെ അച്ഛനാ ? സുഗതി ചേച്ചിയെ ഒന്ന് കിട്ടുമോ..?എന്ത്... ആശൂപത്രീന്ന് വന്നിട്ടില്ലെന്നോ..?എന്ത് പറ്റീ...?ദാ... ഞാനേട്ടന് കൊടുക്കാ..."എന്റെ നെഞ്ചിടിപ്പിന് വേഗം കുടിയപോലെ തോന്നി. അവള്‍ ഫോണ്‍ എന്റെ കൈയില്‍ തന്നിട്ട് "സുഗതി ചേച്ചി ആശൂപത്രീലാത്രെ" പരിഭ്രമത്തോടെ അവള്‍ അപ്പുറത്തേക്കോടി അമ്മയെ നീട്ടി വിളിച്ചു.
സുഗതിയുടെ അച്ഛനുമായി സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ എന്റെ മാനസീക സംഘര്‍ഷം അലിഞ്ഞു തുടങ്ങിയിരുന്നു. ഫോണ്‍ കട്ട് ചെയ്ത് തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മയും ആരതിയും തൊട്ടു പിന്നില്‍. അവരുടെ മുഖത്ത് ആകാംഷയായിരുന്നു. ഞാന്‍ ചിരിക്കുന്നത് കണ്ടിട്ട് അമ്മ ചോദിച്ചു
"എന്താ മോനേ.. എന്താ ആ കുട്ടിയ്ക്ക്...?"
ഞാന്‍ ആരതിയുടെ കൈ ചേര്‍ത്ത് പിടിച്ച് അമ്മയ്ക്ക് നേരെ ഉയര്‍ത്തിയിട്ട് തമാശരൂപത്തില്‍ പറഞ്ഞു. "ഈങ്ക്വിലാബ് സിന്ദാബാദ്"
"നീ ഏനാന്തം കൊഞ്ചാതെ കാര്യം പറയടാ..."അമ്മയ്ക്ക് ദേഷ്യം വന്നു,
ഞാന്‍ സാവധാനം പറഞ്ഞു."ഒന്നുമില്ലമ്മേ..., അവള്‍ക്കസുഖമൊന്നുമില്ല. മയിലമ്മായോട് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ വിദ്യാര്‍ത്ഥികള്‍ കൊക്കക്കോള കമ്പനിയിലേക്ക് പ്രകടനം നടത്തിയിരുന്നു. ആ ജാഥ നയിച്ചത് അവളായിരുന്നെന്ന് അവളച്ഛന്‍ പറഞ്ഞു. പോലീസ് ലാത്തി വീശിയപ്പോള്‍ ചെറുതായിട്ടെന്തോ പറ്റി."
അമ്മയുടെ മുഖം ചുവന്ന് വന്നു എന്റെ ചിരിയും സന്തോഷവും കണ്ട് അമ്മ പറഞ്ഞു.
"ഹയ്യ, ചക്കിക്കൊത്ത ചങ്കരന്‍"

Friday, January 30, 2009
പക്ഷം
മിനിക്കഥ 
പക്ഷം
വെളുത്ത പക്ഷമോ, കറുത്ത പക്ഷമോ അല്ല. നെഞ്ചിലും, തലയിലും ഒരുതരം ചുവന്ന പാടുകള്‍ജന്മനാ ഉണ്ടായിരുന്നതു കൊണ്ടാണ് കോമന് ചോപ്പന്‍ കോമന്‍ എന്ന വിളിപ്പേരുണ്ടായത്.
പ്രദേശത്ത് ചുവപ്പ് കൊടി പാറുന്നേടത്തൊക്കെ മുഷ്ടി ചുരുട്ടാന്‍ കോമനുണ്ടാവാറുണ്ട് എന്നത് മറ്റൊരു സത്യം. പക്ഷെ ചിലരൊക്കെ വിചാരിക്കുന്നത് ചോപ്പന്‍ കോമന്‍ എന്ന് വിളിക്കുന്നത് അത്കൊണ്ടാണെന്നാണ്.
ചോപ്പന്റെ മാതാപിതാക്കളും, അമ്മാവന്മാരുമൊക്കെ പണ്ടേ വയല്‍പ്പടയില്‍ അണികളായിരുന്നു എന്ന ചരിത്രം നാട്ടുകാര്‍ക്കൊക്കെ നന്നായറിയാം.
തെരഞ്ഞെടുപ്പു കാലം വന്നപ്പോള്‍ കോമന് വിശ്രമമില്ലാതായി. ആ കാലത്താണ് കോമന്‍ ഉള്‍പ്പോരുകളെ കുറിച്ചും, ആശയസംഘട്ടനങ്ങളെ കുറിച്ചും പഠിച്ചുതുടങ്ങിയത്, ഇടതുവശവും, വലതുവശവും വീട് വീടാന്തരം, കയറിയിറങ്ങി വോട്ട് പിടിക്കുന്നതിനിടയില്‍ വലതുവശത്തു കൂട്ടം കൂടിനിന്നവര്‍ കോമനെ പക്ഷ വിചാരണയക്ക് വിധേയനാക്കി. കോമന്‍ തലയുര്‍ത്തി നെഞ്ച് വിരിച്ച് സമര്‍ത്ഥിച്ചു.
"അംഗത്വമുള്ള നൂനപക്ഷത്തിലല്ല ഞാന്‍ അംഗത്വമില്ലാത്ത ഭൂരിപക്ഷത്താണ്."
വലതു വശം കൂടി നിന്നവര്‍ പരിഹാസചിരി മുഴക്കാന്‍ തുടങ്ങിയപ്പോള്‍ കോമന്‍ തുടര്‍ന്നു
"എന്ന് കരുതി ആരും സന്തോഷിക്കേണ്ടതില്ല;
"നെഞ്ചില്‍ നിന്നും ചോരയൊഴുക്കി-
ചെന്തീക്കനലായ് മാറുംഞാന്‍."
(അവസാന രണ്ടുവരികള്‍ക്ക് പി. ഭാസ്കരനോട് കടപ്പാട്.)

Wednesday, January 28, 2009
എന്റെ നഷ്ട പ്രണയിനിക്ക്,
02.01.09 
അബുദാബി
എന്റെ നഷ്ട പ്രണയിനിക്ക്,
എത്രകാലമായ് ഒന്ന് കണ്ടിട്ട്, ഈയിടെയായ് നിന്നെക്കുറിച്ചോര്‍ക്കാത്ത ദിവസങ്ങളില്ല; പലപ്പോഴും വിചാരിക്കുന്നതാണ് നീ നാട്ടിലുള്ളപ്പോള്‍ അവധിക്ക് വരാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്. പക്ഷെ വര്‍ഷങ്ങളായി ഓരോ തവണയും നിന്നെ ശരിക്കൊന്ന് കാണാനോ നിന്റെ പുഞ്ചിരിയിലെങ്കിലും മനം നിറയ്ക്കാനോ കഴിയാറില്ല. കഴിഞ്ഞതവണ കുറെ പ്രതീക്ഷയോടെ കാത്തിരുന്നു നീ ഏറെ വൈകിയായിരുന്നു നാട്ടിലെത്തിയത്. അപ്പോഴേക്കും ഞാന്‍ വിമാനം കയറി ഇക്കരെയെത്തി നീ കേരളത്തിന്പുറത്തെവിടൊക്കെയോ ഉല്ലാസയാത്രയിലായിരുന്നു എന്ന് പീന്നിട് ഞാനറിഞ്ഞു. നിന്നെക്കുറിച്ചുള്ള എല്ലാ വിശേഷങ്ങളും ഞാനന്വേഷിച്ചറിയാറുണ്ട്.
ഈയിടെ എന്റെ അയല്‍പക്കത്തെ രാമേട്ടന്‍ മരണപ്പെട്ട അന്ന് ശവമെടുപ്പിന് അല്പമുമ്പ് തന്നെ നീയെത്തി എന്ന് അമ്മയുടെ കത്തിലുണ്ടായിരുന്നു. ആരും നിന്നെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ലപോലും. അതുകൊണ്ട് തന്നെ അവര്‍ക്ക് നിന്റെ വരവ് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. കുഞ്ഞുന്നാളില്‍ നിന്നെച്ചൊല്ലി ഞാനെത്ര അടിവാങ്ങിച്ചിട്ടുണ്ടെന്നറിയുമോ...? എനിക്കറിയാം നീയതൊന്നും ഓര്‍ക്കുന്നണ്ടാവില്ലെന്ന് നിന്റെ തിരക്കില്‍ എന്നെക്കുറിച്ചോര്‍ക്കാന്‍ സമയമില്ലല്ലോ..?പക്ഷെ ഞാനെന്നും ഓര്‍ക്കും. ഓര്‍ക്കുകമാത്രമല്ല എന്റെ ഉള്ളില്‍ നിന്നെ ഞാന്‍ ഒരുപാടൊരുപാട് ഓമനിക്കുന്നുണ്ട്. നീയെന്നെ ചുംബനങ്ങള്‍ കൊണ്ട് പൊതിഞ്ഞതും, കുളിരുകൂട്ടി ഇക്കിളിപ്പെടിത്തിയതും ഞാനെങ്ങനെ മറക്കും.
എനിക്കഞ്ചോ, ആറോ വയസുള്ളപ്പോഴാണ് ഒരു ദിവസം അമ്മ മുറ്റമടിച്ചുവാരിക്കൊണ്ടിരുന്നസമയത്ത് പഞ്ചാരമണലില്‍കൂടി ഓടിക്കളിച്ചുകൊണ്ടിരുന്ന എന്നെനോക്കി നിന്റെ പേര് സുചിപ്പിച്ചുകൊണ്ട് കേറിപോടാ എന്ന് അമ്മ ഉറക്കെപറഞ്ഞത്. ഞാനോടിപ്പോയത് പടിഞ്ഞാറെ ഇടവഴിലേക്കായിരുന്നു. നീ വന്നതും പടിഞ്ഞാറുനിന്നായിരുന്നല്ലോ...? അന്ന് നീയെന്നെവാരിപ്പുണര്‍ന്നപ്പോള്‍ അമ്മ എന്നെയും പരതി വീടിനു ചുറ്റും ഓടുകയായിരുന്നു. അന്നാണ് നിന്നെച്ചൊല്ലി ഞാനാദ്യം അടിവാങ്ങിയത് എങ്കിലും ഞാന്‍ കരഞ്ഞിരുന്നില്ല. എന്റെ മുറ്റത്തെ തൈതെങ്ങുകളേയും, പ്ലാവിനേയും വേലിപ്പടര്‍പ്പിനേയും, അപ്പുറത്തെ പറമ്പിലെ മരച്ചില്ലകളെയും അതുവരെ ഞാനോടിക്കളിച്ചിരുന്ന പഞ്ചാരമണല്‍ത്തരികളെ പ്പോലും പുല്‍കിപ്പുണര്‍ന്ന് നോക്കിക്കൊതിപ്പിച്ച് എന്നെ തൊടാനാവാതെ എന്റെ കുഞ്ഞോലപ്പുരപ്പുറത്ത് തടവിത്തലോടി ഇറയത്തുകൂടി പല തവണ ചുറ്റിതിരിഞ്ഞപ്പോഴൊക്കെ എന്നെയും മാടിവിളിച്ചുകൊണ്ടിരുന്നില്ലേ.? നിന്നോടൊപ്പം ഓടിവരാന്‍ ഞാന്‍ എപ്പോഴൊക്കെ ഇറയത്തേക്ക് ചാടിയോ അപ്പോഴൊക്കെ അമ്മയോട് അടിയും വാങ്ങിച്ചു. പിന്നീടും ഒരുപാട് തവണ നിന്നെച്ചൊല്ലി ചൂരല്‍പ്പഴം വാങ്ങിച്ചിട്ടുണ്ട്. എന്നാലെങ്കിലും എനിക്ക് നിന്നോടുള്ള പ്രണയത്തിന് അറുതിവരുമെന്ന് അമ്മ കരുതിയിട്ടുണ്ടാകും.
ഒരു സ്വകാര്യം പറയട്ടെ എന്നെ നിരാശപ്പെടുത്തരുത്. അടുത്ത കള്ളകര്‍ക്കിടകത്തില്‍ ഞാന്‍ നാട്ടിലെത്തും തീര്‍ച്ച. കരിമ്പടവും, കുളിരും, വെടിക്കെട്ടുമൊക്കെയായ് നീയെന്നെ കാത്തിരിക്കില്ലേ..? നീയെന്റെ ഉടലാകെ ചുംബനം കൊണ്ട് മൂടുന്നതും, ഇക്കിളിപ്പെടുത്തുന്നതും ഓര്‍ത്ത് ഞാനുറങ്ങാന്‍ കിടക്കട്ടെ. പ്രണയപൂര്‍വ്വം ഞാന്‍

തെറ്റും ശരിയും
മിനിക്കഥ 
തെറ്റും ശരിയും
കുറേ കാലത്തിനു ശേഷം ഇന്നലെ അല്പം സന്തോഷത്തോടെയാണു ഡ്യൂട്ടിക്കിറങ്ങിയത്. വാച്ചിലേക്കു നോക്കി, ജോലിക്കുപ്പായവും കേറ്റി ടി വി യില്‍ വാര്‍ ത്തകള്‍ ശ്രദ്ധിച്ചങ്ങനെയിരിക്കുമ്പോഴാണ്കണ്‍ കുളിര്‍ക്കെ മനം കുളിര്‍ക്കെ ആ വാര് ത്ത തെറിച്ചു വീണത്. എന്റെ ആഹ്ളാദം കണ്ട് സഹമുറിയന്മാരില്‍ ഒരുവന്‍ അല്പം രോഷത്തോടെ ചോദിച്ചു:
"അതിനു തനെന്തിനാ ഇത്ര സന്തോഷിക്കുന്നത്?"
അവനുമായി തര്‍ക്കിക്കാനൊന്നും നിന്നില്ല. എന്റേയും അവന്റേയും നാട് ഒന്നു തന്നെ. പക്ഷേ ഭൂതകാലത്ത് അവന്‍ ചെന്നായയുടെ വംശത്തിലും ഞാന്‍ മുട്ടനാടിന്റെ വംശത്തിലും പിറന്നിട്ടുണ്ടായിരിക്കണം അല്ലെങ്കില്‍ ആ ഷൂസുകള്‍ ഒരു ചെന്നായയുടെ നേര്‍ ക്കു പറക്കുന്നതു കണ്ട് ഞാനെന്തിനിത്ര ആഹ്ളാദിക്കണം; അവനെന്തിനിത്ര രോഷം കൊള്ളണം ?

എന്റെ കവിതകള്‍
എന്റെ കവിതകള്‍ വായിക്കാന്‍ കീഴെ ക്ലിക്കു ചെയ്യുക 
HARITHABHUMI: http://entekadhakalilekku.blogspot.com/

Subscribe to:
Comments (Atom)